കണ്ണൂര്‍: നടാല്‍ കുറ്റിക്കകം നോര്‍ത്ത് എല്‍പി സ്‌കൂള്‍ വിദ്യാലയ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന അക്ഷരനൗക-2017 ഇന്ന് രാവിലെ 10.30 ന് കുറ്റിക്കകം നോര്‍ത്ത് എല്‍പി സ്‌കൂളില്‍ നടക്കും. 1975-2000 കാലഘട്ടത്തിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സംഗമവും അനുഭവങ്ങള്‍ പങ്കിടലും ആദര സമര്‍പ്പണവും അനുമോദനം അര്‍പ്പിക്കലും ചടങ്ങില്‍ നടക്കും. സിനിമാതാരങ്ങളായ അനിലേഷ് ആര്‍ഷ, സുമിത്ത് രാഘവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
















