മട്ടന്നൂര്‍: മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ കാട്ടുപോത്തിറങ്ങിയത് ജനങ്ങളില്‍ ഭീതിയുളവാക്കി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്. കിന്‍ഫ്ര പാര്‍ക്കിന്റെ ഭാഗത്തുള്ള വനത്തില്‍ നിന്നും ഇറങ്ങി ഐബി പരിസരത്തു കൂടി മട്ടന്നൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് എത്തുകയായിരുന്നു. പിന്നീട് കനാല്‍ പരിസരത്തേക്ക് പോയ കാട്ടുപോത്തിനെ കണ്ടെതത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കാരടക്കം നിരവധി പേര്‍ നിത്യേന എത്തുന്ന ബസ് സ്റ്റാന്റ് പരിസരത്ത് കാട്ടുപോത്ത് ഇറങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തിക്ക് കാരണമായിട്ടുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട് നൂറു കണക്കിന് ഏക്കര്‍ സ്ഥലം വെട്ടിത്തെളിയിച്ചതോടെയാണ് ഇവിടെയുണ്ടായിരുന്ന കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങിത്തുടങ്ങിയത്.
















