പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായതായി പരാതി. ചെറുപുഴ സ്വദേശിനി ദീപ്തി(30)യെയാണ് കാണാതായത്. ഇവരെയും രണ്ടു വയസ്സുളള മകനെയും കഴിഞ്ഞ എട്ട് മുതല്‍ കാണാതായതായി ഭര്‍ത്താവ് നടത്തിവിള യോഹന്നാന്‍ ഡാനിയേല്‍ പരിയാരം പോലീസില്‍ പരാതി നല്‍കി. മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡിലായിരുന്നു ദീപ്തി ജോലി ചെയ്തിരുന്നത്. ഇവിടെ ചികിത്സക്കായി എത്തിയ മഞ്ചേരി സ്വദേശിയുടെ മകനെയും കാണാതായതായി പരാതിയില്‍ പറയുന്നു.
















