Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആദിവാസി ഉന്നമനം വിദ്യാഭ്യാസത്തിലൂടെ : ചീഫ്‌സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 07:58 pm IST
inWayanad

കല്‍പ്പറ്റ : ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഏക പോംവഴി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നുള്ളതാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്. പൊതുഭരണം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ നിയമ ബോധവല്‍കരണസെമിനാര്‍ കല്‍പ്പറ്റ എ.പി.ജെ. മെമ്മോറിയല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളം, വീട്, പണം, വസ്ത്രം, ഭൗതികസാഹചര്യം തുടങ്ങിയവ നല്‍കുന്നതിലൂടെ അവരോടുള്ള നമ്മുടെ കടമ കഴിഞ്ഞു എന്നുതോന്നുന്നുണ്ടെങ്കില്‍ അതു തെറ്റാണ്. ആദിവാസി ഭവനനിര്‍മ്മാണങ്ങ ള്‍ ഏറിയപങ്കും അഴിമതിയുടെയുംകെടുകാര്യസ്ഥതയുടെയും അരങ്ങായി മാറുന്നതായി അദ്ദേഹം നിരീക്ഷിച്ചു. കരാറുകാരെ മാറ്റിനിര്‍ത്തി ട്രൈബല്‍ സൊസൈറ്റികളുടെയോ സന്നദ്ധപ്രവര്‍ത്തകരുടെയോ സഹകരണത്തോടെ ഗുണഭോക്താക്കളെയും പങ്കാളികളാക്കിക്കൊണ്ട് ഭവനനിര്‍മ്മാണം നടത്തി ഇത് തടയാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആവശ്യക്കാരന്‍ വാതിലില്‍വന്ന് മുട്ടുന്നതുവരെ കാത്തുനില്‍ക്കാതെ പദനിസ്വനം കേട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കും മാറാനായാല്‍ ജനജീവിതം മെച്ചപ്പെടും. ഏത് പുതിയ ആശയം കൊണ്ടുവരുമ്പോഴും ഒരു സാധാരണക്കാരനെമുന്നില്‍ക്കണ്ടുകൊണ്ട് പദ്ധതികള്‍ ആസൂത്രണെം ചെയ്യണമെന്ന ഗാന്ധിദര്‍ശനം മനസ്സിലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

വിഭാവനം ചെയ്ത യാതൊരു ഗുണങ്ങളും നടപ്പില്‍ വരുത്താനാകാതെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പകപോക്കലിനുമാത്രമായി ഉപയോഗിക്കപ്പെടുന്നതിലേക്ക് വിവരാവകാശ നിയമം മാറിയത് ഖേദകരമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ മാതൃകാപരമായി സാമൂഹ്യസേവനം നടത്തുന്നത് ഇതേ നിയമം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ്. അത്തരത്തില്‍ സുസ്ഥിതിയുടെ അളവുകോലാക്കി വിവരാവകാശ നിയമത്തെ മാറ്റിയെടുക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

നീര്‍ത്തടവികസനത്തിന് നാം പ്രാധാന്യം നല്‍കണം. ജലമില്ലാതെ ജീവനില്ല. പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയും സംരക്ഷിക്കപ്പെടണം. നാട് മരുഭൂമിയായിക്കഴിഞ്ഞിട്ട് ഇതേക്കുറിച്ചു ചിന്തിച്ചിട്ടു കാര്യമില്ല. സര്‍ക്കാരിന്റെ ഹരിതകേരളം മിഷനുമായി സഹകരിച്ചുകൊണ്ട് ജലസംരക്ഷണ- പ്ലാസ്റ്റിക് നിയന്ത്രണ യജ്ഞങ്ങളില്‍ എല്ലാവരും പങ്കാളികളാകണം. നമ്മുടെ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ആത്മവിശ്വാസം തോന്നുംവിധത്തില്‍ അവ വിഷവിമുക്തമാകണം.

വയോജനങ്ങളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. പകല്‍വീടുകള്‍ സാര്‍വത്രികമാക്കും. കുടുംബശ്രീകള്‍വഴി വൃദ്ധരുടെ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ആരോഗ്യരംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന പദ്ധതികളും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, സബ് കലക്ടര്‍ പ്രേംകുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരി, ലീഡ് ബാങ്ക് മാനേജര്‍ എം.ഡി.ശ്യാമള, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് സക്കറിയാസ്, അമ്പലവയല്‍ മേഖലാ കാര്‍ഷികഗവേഷണകേന്ദ്രം റിസര്‍ച്ച് അസി.ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍, ദാരിദ്ര്യലഘൂകരണവിഭാഗം പ്രൊജക്ട് ഓഫീസര്‍ പി.ജി.വിജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജിതേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയ- സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍,പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനുമായ ഡോ.വി.വിജയകുമാര്‍ സ്വാഗതവും ജില്ലാ കലക്ടര്‍ ഡോ.ബി.എസ്.തിരുമേനി നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.