നം
കണ്ണൂര്‍: ശ്രീനാരായണ സാംസ്‌കാരികസമിതി കണ്ണൂര്‍ ജില്ലാ സമ്മേളനം കണ്ണൂര്‍ ഗുരുഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.സി.എം.ലോഹിതന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി.രാഘവന്‍, സംസ്ഥാന കമ്മറ്റിയംഗം ടി.കെ.ഡി.മുഴപ്പിലങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ.രാമകൃഷ്ണന്‍ സ്വാഗതവും എം. ബാലന്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ ജില്ലാ ഭാരവാഹികളായി എം.പി.രഘൂത്തമന്‍ (പ്രസിഡന്റ്), രാഹുല്‍ രഞ്ജിത്ത് (സെക്രട്ടറി), എ.ബാലന്‍, പി.കെ.രത്‌നാകരന്‍ (വൈസ് പ്രസിഡന്റുമാര്‍), സി.ഭാസ്‌കരന്‍, എ.കെ.രാമകൃഷ്ണന്‍ (ജോയന്റ് സെക്രട്ടറിമാര്‍), എം.ബാലന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















