Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെഡിക്കല്‍ കോളേജില്‍ ആര്‍എംഒ ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 11:25 am IST
inErnakulam

കളമശേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബിഎംഎസില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരെ സിപിഎം അനുഭാവിയായ ആര്‍എംഒയുടെ പ്രതികാര നടപടികള്‍. ആശുപത്രി വളപ്പില്‍ സമരം നടത്തിയെന്ന പേരിലാണ് കഴിഞ്ഞ ദിവസം ബിഎംഎസ് പ്രവര്‍ത്തകര്‍ക്കെതിരെ മെമ്മോ നല്‍കിയത്.

അച്ചടക്ക നടപടികള്‍ എടുക്കാനുള്ള അധികാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ആണെന്നിരിക്കെയാണ് ആര്‍എഒ ഓവര്‍ സ്മാര്‍ട്ട് ആകുന്നതെന്നാണ് ജീവനക്കാരുടെ പരാതി. പ്രതിഷേധ സമരത്തിന്റെ ഭാഗമായി പൊങ്കാല ഇട്ടത് ശരിയായില്ലെന്നാണ് ആര്‍ എംഒയുടെ കണ്ടെത്തല്‍.

എന്നാല്‍ ഫിഡല്‍ കാസ്‌ട്രോ അനുസ്മരണം അടക്കം സിപിഎം പരിപാടികള്‍ക്ക് മെഡിക്കല്‍ കോളേജിന്റെ എസി ഹാള്‍ വിട്ടുകൊടുക്കുക മാത്രമല്ല അതില്‍ സ്വാഗതം പറയുന്ന പരിപാടിയും കൂടി ചെയ്ത ശേഷമാണ് ആര്‍എംഒ അച്ചടക്ക ഭീഷണിയുമായി വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഡിഎഫ് പരിപാടികളുടെ നടത്തിപ്പുകാരനായ ആര്‍എംഒ ഭരണം മാറിയതോടെയാണ് മറുകണ്ടം ചാടിയത്. ബിഎംഎസ് സമരം നടന്ന അതേ ദിവസം സിഐടിയുക്കാരും പ്രകടനം നടത്തിയിരുന്നു. എന്നാല്‍ സിഐടിയുവിന് നോട്ടീസ് കൊടുക്കാന്‍ ആര്‍എംഓയോ പ്രിന്‍സിപ്പലോ തയ്യാറായിട്ടില്ല. മെഡിക്കല്‍ കോളേജിലെ മരണമടഞ്ഞ ജീവനക്കാരന്റെ അനുസ്മരണം നടത്തിയത് ആഡിറ്റോറിയത്തില്‍ ഡ്യൂട്ടി സമയത്തായിരുന്നെന്നും ജീവനക്കാര്‍ പറയുന്നു. അന്നൊന്നുമില്ലാത്ത മെമ്മോ ബിഎംഎസിന് മാത്രമെന്തിനെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ഈ ഡോക്ടറുടെ ഇഷ്ടക്കാര്‍ക്ക് മാത്രമേ സമാധാനമായി ജോലി ചെയ്യാനാകുകയുള്ളൂ. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സിഐടിയുവിലും എസ്ടിയുവിലും ഐഎന്‍ടിയുസിയിലും പെട്ട ജീവനക്കാരുടെ സംഘവുമുണ്ട്. ഇവരുടെ അംഗീകാരമില്ലാതെ പ്രിന്‍സിപ്പലിനോ മെഡിക്കല്‍ സൂപ്രണ്ടിനോ ഒന്നും തീരുമാനിക്കാനും സാധ്യമല്ല. നഴ്‌സിംഗ് സൂപ്രണ്ടിന്റെ മുറിയില്‍ കയറി ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ത്ത സംഭവം വനിതാ കമ്മീഷനില്‍ വരെ എത്തിയിട്ടും ഈ സംഘത്തിന് കുലുക്കമില്ല.

നഴ്‌സുമാര്‍ക്ക് നൈറ്റ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കലാണ് ഇവരുടെ പ്രധാന മേഖല. കഴിഞ്ഞ ഒന്നര വര്‍ഷമായി മറ്റ് നഴ്‌സുമാരുടെ ശക്തമായ സമരപരിപാടികള്‍ കാരണം അനധികൃതമായി ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പലതും പിന്‍വലിക്കാനായി. ആരോഗ്യ മന്ത്രി, ആരോഗ്യ സെക്രട്ടറി മുതല്‍ കോടതിയെ വരെ സമീപിച്ചാണ് നഴ്‌സുമാര്‍ നേടിയെടുത്തത്. എന്നാല്‍ രണ്ട് നഴ്‌സുമാരെ ഇപ്പോഴും ആര്‍എംഒ സംരക്ഷിക്കുകയാണെന്ന് പരാതിയുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി പരാതികള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇതേ ആര്‍എംഒയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പ് സമയമായിരുന്നിട്ടും ഗുണ്ടാ നേതാവെന്നറിയപ്പെടുന്ന സക്കീര്‍ ഹുസൈന്‍ അടിയന്തിരമായി പത്രസമ്മേളനം വിളിച്ച് പ്രതിഷേധം അറിയിച്ചതും വിവാദമായിരുന്നു. യുഡിഎഫിലേയും എല്‍ഡിഎഫിലേയും അധോലോക ബന്ധമുള്ള നേതാക്കന്‍മാരുമായാണ് ഈ ഡോക്ടര്‍ക്ക് ബന്ധമെന്നതും നാട്ടില്‍ പാട്ടാണ്. ഒരു ഡോക്ടര്‍ക്ക് വേണ്ടി അന്ന് ഏരിയ സെക്രട്ടറി ആയിരുന്ന സക്കീര്‍ ഹുസൈന്‍ രംഗത്ത് വന്നിരുന്നു. അഭിപ്രായങ്ങള്‍ പറയുന്ന ജീവനക്കാരെ ജില്ലാ സെക്രട്ടറിയുടെ ആളാണെന്ന് പറഞ്ഞാണ് ആര്‍എംഒ ഭീഷണിപ്പെടുത്തുന്നത്. അതിനാല്‍ പ്രിന്‍സിപ്പലും നിശബ്ദയാണ്. മാത്രമല്ല അത്യാസന്ന വിഭാഗത്തിന്റെ മുന്നില്‍ മാത്രമേ ആര്‍എംഒ കാറ് പാര്‍ക്ക് ചെയ്യുകയുമുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.