കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കാനുദ്ധേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍മാരുടെയും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. നവകേരള മിഷന്റെ ഭാഗമായി പ്രഖ്യാപിച്ച 6 കര്‍മ്മസമിതിയും 4 മിഷനുകളും ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ക്കാണ് 13 മത് പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കുക.
ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. പ്ലാന്‍ കോര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്‍ പദ്ധതികള്‍ വിശദീകരിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശോഭ, ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.കെ.രാജന്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
















