
അഴീക്കോട്: അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അഴീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, അഴീക്കോട് മീന്‍കുന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ കൈമാറി. അഴീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഡോ.സതീഷ് കുമാറും മീന്‍കുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും പരിപാടി ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഹയര്‍ സെക്കന്ററിയില്‍ നടന്ന ചടങ്ങില്‍ ഹരിതകേരളം തുണിസഞ്ചിയുടെ വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്ന നിര്‍വ്വഹിച്ചു.
















