Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാലിന്യം നിറഞ്ഞ മുട്ടാര്‍ നീര്‍ച്ചാല്‍ ആരോഗ്യഭീഷണിയുയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 09:26 pm IST
inPathanamthitta

പന്തളം: ഒരു നഗരസഭയിലെയും രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് കൃഷിക്കുള്ള വെള്ളവും കുടിവെള്ളവും നല്കുന്ന മുട്ടാര്‍ നീര്‍ച്ചാര്‍ മാലിന്യംകൊണ്ടു നിറഞ്ഞ് ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയായി മാറിയിരിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭ, ആലപ്പുഴ ജില്ലയിലെ പാലമേല്‍, നൂറനാട് എന്നീ മൂന്നു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് മുട്ടാര്‍ നീര്‍ച്ചാല്‍. പത്തു കിലോമീറ്ററോളം നീളമുള്ള നീര്‍ച്ചാല്‍ പന്തളത്തിന്റെ കിഴക്കേ അറ്റത്തു നിന്നും തുടങ്ങി നൂറനാട് പഞ്ചായത്തിലെ ഇടപ്പോണില്‍ വച്ചാണ് അച്ചന്‍കോവിലാറ്റില്‍ എത്തിച്ചേരുന്നത്. അച്ചന്‍കോവിലാറുപോലെതന്നെ ശുദ്ധജലം ഒഴുകിയിരുന്ന ഇവിടെ നിരവധി കുളിക്കടവുകളും ഉണ്ടായിരുന്നു. കുട്ടനാടു കഴിഞ്ഞാല്‍ കേരളത്തിലെ വലിയ പാടശേഖരങ്ങളിലൊന്നായ കരിങ്ങാലി പാടശേഖരത്തിനു വേണ്ട വെള്ളം എത്തുന്നത് ഇതില്‍ക്കൂടിയാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും ഈ നീര്‍ച്ചാല്‍ തന്നെയാണ്. എന്നാലിന്നിത് മത്സ്യ, മാംസാവശിഷ്ടങ്ങളും മനുഷ്യ വിസര്‍ജ്യങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുവാനുള്ള കേന്ദ്രമായി മാറിയിരിക്കുന്നു. മാരകമായ എല്ലാ രോഗങ്ങളുടെയും ഉറവിടമായി മാറിയ നീര്‍ച്ചാല്‍ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്.

അപൂര്‍വ്വങ്ങളായ നിരവധി ഇനങ്ങളിലുള്ള മത്സ്യങ്ങളാലും സമ്പന്നമായിരുന്ന നീര്‍ച്ചാല്‍, നാട്ടുകാരില്‍ പലര്‍ക്കും ഉപജീവനമാര്‍ഗ്ഗം കൂടിയായിരുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നുപോലും ആളുകളെത്തി ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നു. സംസ്ഥാന മത്സ്യമായ കരിമീന്‍, വരാല്‍, കാരി, മുശി തുടങ്ങിയവയെല്ലാം വളരെയേറെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. ഇപ്പോളിതില്‍നിന്നും ലഭിക്കുന്ന മത്സ്യങ്ങള്‍ കഴിച്ചാല്‍ ഗുരുതരമായ രോഗങ്ങള്‍ പിടിപെടുമെന്നത് ഉറപ്പായതിനാല്‍ അവയെ പിടിക്കാനും ആളുകള്‍ക്കു ഭയമാണ്. അതീവ മാരകമായ രീതിയില്‍ നീര്‍ച്ചാല്‍ മലിനമായതോടൊപ്പംതന്നെ പുല്ലും കാട്ടുചേമ്പും ഉള്‍പ്പെടെയുള്ളവ തഴച്ചു വളര്‍ന്നു നില്ക്കുകയാണ്. നീര്‍ച്ചാലിന്റെ ഇരു വശങ്ങളും പലരും കൈയ്യേറിയതോടെ പലയിടത്തും ഇത് ഓടയ്‌ക്കു സമാനമാണിപ്പോള്‍.

ഇതിന്റെ പുനരുദ്ധാരണത്തിനായി പല പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നുപോലും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് പന്തളം ഗ്രാമപഞ്ചായത്തായിരുന്ന സമയം നീര്‍ച്ചാലിന്റെ പന്തളം കുറുന്തോട്ടയത്തുള്ള ഭാഗത്തു നിന്നും ജല സസ്യങ്ങളും പായലും വാരിമാറ്റുന്നതിന് പഞ്ചായത്ത് ഫണ്ടില്‍നിന്നും ഏഴരലക്ഷത്തോളം രൂപ ചിലവാക്കിയിരുന്നു. നീര്‍ച്ചാലിന്റെ ഇരു വശവും കല്ലുകെട്ടി സംരക്ഷിക്കുവാന്‍ ഏകദേശം ഒരുകോടി രൂപ ജലസേചന വകുപ്പും അനുവദിച്ചിരുന്നു. എന്നാല്‍ ഈ പണമെല്ലാം എങ്ങോട്ടുപോയി എന്നറിയാതെ ജനങ്ങളും അത്ഭുതപ്പെട്ടിരിക്കുകയാണ്. അഴിമതിക്കാര്‍ക്ക് നല്ല ഒരു വരുമാനമാര്‍ഗ്ഗമായി നീര്‍ച്ചാല്‍ മാറിയിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.