കണ്ണൂര്‍: പ്രശസ്ത മാന്ത്രികന്‍ പ്രൊഫ.വാഴക്കുന്നം നമ്പൂതിരിയുടെ പേരില്‍ കണ്ണൂരില്‍ അഖില കേരള മായാജാല പ്രകടന മത്സരവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാജിക് നീലേശ്വരമാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂര്‍ ജൂബിലി ഹാളില്‍ ടി.വി.രാജേഷ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.
















