Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോയില്‍ ജോലിക്ക് കയറാന്‍ കുടുംബശ്രീ വനിതകളുടെ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 10:34 pm IST
inErnakulam

കാക്കനാട്: കൊച്ചി മെട്രോയില്‍ ജോലിക്ക് കയറാന്‍ കുടുംബശ്രീ വനിതകളുടെ വന്‍തിരക്ക്. സിവില്‍ സ്‌റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ലഭിച്ച അപേക്ഷകരുടെ എണ്ണം ഏഴായിരം കവിഞ്ഞു.

മെട്രോയുടെ ശുചീകരണം, പാര്‍ക്കിങ്, ടിക്കറ്റ് കളക്ടര്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഗാര്‍ഡനിങ്, കാന്റീന്‍ സര്‍വീസ് തുടങ്ങിയ ജോലികള്‍ക്കാണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. ആദ്യഘട്ടത്തില്‍ 750 പേര്‍ക്കാണ് നിയമനം. കൂടുതല്‍ തൊഴിലവസരം ഹൗസ് കീപ്പിങ് വിഭാഗത്തിലാണ്.

കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും കുടുംബശ്രീയും ധാരണാപത്രത്തില്‍ ഒപ്പു വച്ചതോടെയാണ് വനിതകള്‍ക്ക് മെട്രോയില്‍ തൊഴിവസരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. രാത്രി ഉള്‍പ്പെടെ എട്ട് മണിക്കൂറുള്ള മൂന്ന് ഷിഫ്റ്റുകളില്‍ ഏതെങ്കിലും ഒരു ഷിഫ്്റ്റില്‍ മാസം 26 ദിവസം ജോലി ചെയ്യണമെന്ന് നിബന്ധന. ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

ദിവസ വേതനത്തിന് പുറമെ പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളാണ് വനിതകളെ ആകര്‍ഷിപ്പിക്കുന്നതെന്നും ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ടാനി തോമസ് പറഞ്ഞു. കുടുംബശ്രീ മിഷന്‍ നിശ്ചയിക്കുന്ന വേതനമായിരിക്കും നല്‍കുക. വേതനം സംബന്ധിച്ച കെഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഉടമ്പടി ഒപ്പ് വെച്ചിട്ടില്ല. ഇതിനുശേഷമായിരിക്കും വേതനം നിശ്ചയിക്കുക. നിയമപ്രകാരമുള്ള അടിസ്ഥാന വേതനം നല്‍കും. മാര്‍ച്ച് ഒന്നിനകം ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടികളാണ് ജില്ല കുടുംബശ്രീ മിഷന്‍ ഓഫീസില്‍ പുരോഗമിക്കുന്നത്. ഇതിനുമുമ്പ് പോലിസ് വെരിഫിക്കേഷന്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യണം. തുടര്‍ന്ന് വിലയിരുത്തലിന്റെയും മൂല്യനിര്‍ണയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും കരാര്‍ ദീര്‍ഘിപ്പിക്കുക.

നാളെ വൈകിട്ട് നാല് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 2017 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിര്‍ണയിക്കുക. ഫെബ്രുവരി 28നകം എഴുത്ത് പരീക്ഷയും ഇന്റര്‍വ്യും പൂര്‍ത്തിയാക്കും. തുടര്‍ന്ന് അഭിരുചി, വൈദഗ്ധ്യം, ആരോഗ്യ പരിശോധനകളും അഭിമുഖം, കായികക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.