വൈത്തിരി: വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യ സ്വാമീ ദേവസ്ഥാനത്ത് തൈപ്പൂയമഹോത്സവത്തോടനുബന്ധിച്ച് ഭാഗവതസപ്താഹ യജ്ഞം തുടങ്ങി. ആചാര്യ രമാദേവിയുടെ നേതൃത്വത്തില്‍ ആര്‍. ബാബു, ശുഭ ആചാര്യ എറണാകുളം എന്നിവരാണ് ഭാഗവതം പാരായണം ചെയ്ത് കഥാ പ്രവചനം നടത്തുന്നത്. രാവിലെ വിശേഷാല്‍ പൂജകളോടെ തുടങ്ങി സുബ്രഹ്മണ്യ അഷ്ടോത്തരം സ്‌കന്ദപുരാണ കഥാപ്രവചനം എന്നിവ ഉണ്ടായി. ബുധനാഴ്ച വിശേഷാല്‍ പൂജകളും സപ്താഹവും വൈകീട്ട് ഗ്രാമോത്സവത്തിന്റെ ഭാഗമായി ഗാനമേളയും ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് മുണ്ഡനം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
















