തലശ്ശേരി: വടക്കുമ്പാട് ഹൈസ്‌കൂളിനു സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കണക്ഷന്‍ നല്‍കാത്ത വീടിന് വൈദ്യുതി ബില്ല് നല്‍കി വൈദ്യുതി വകുപ്പ്. 451 രൂപയുടെ ബില്ലാണ് (ബില്‍ നമ്പര്‍ 667717020192)വീട്ടുടമ പൊന്നങ്ങാരത്ത് അഖിലേഷിന് കിട്ടിയത്. വീടിന്റെ നിര്‍മാണത്തിന് ഉപയോഗിക്കാനായി ‘കണ്‍സ്ട്രക്ഷന്‍ പര്‍പ്പസില്‍’ കെ.എസ്.ഇ.ബി ധര്‍മടം സെക്ഷനില്‍ പണമടച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്്. ബില്ലിലെ കണ്‍സ്യുമര്‍ നമ്പര്‍ 1166779011925 എന്നാണുള്ളത്. ഇതേതുടര്‍ന്ന് ജനുവരി 30 അധികൃതര്‍ ലൈനും വലിച്ചു. എന്നാല്‍ ഇതുവരെയും വൈദ്യുതി കണക്ഷന്‍ മാത്രം കിട്ടിയിട്ടില്ല. കണക്ഷനു പകരം ഉടമക്ക് കിട്ടിയത് ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലാണ്്. ബില്‍തുക അടച്ചില്‌ളെങ്കില്‍ ഈ മാസം 13ന് കണക്ഷന്‍ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പും ബില്ലിലുണ്ട്. കിട്ടാത്ത കണക്ഷന്‍ എങ്ങിനെ വിച്ഛേദിക്കുമെന്നാണ് അഖിലേഷ് ചോദിക്കുന്നത്.
















