കൂത്തുപറമ്പ്: സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഗ്രാമ പഞ്ചായത്ത് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം പാട്യത്ത് ആേരാഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ . നിര്‍വഹിച്ചു. പാട്യം ഗ്രാമ പഞ്ചായത്ത്ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷനായിരുന്നു.
സംസ്ഥാനത്ത് വിതരണം ചെയ്യുന്നതും വില്‍പ്പ നടത്തുന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ കൃഷിയിടം മുതല്‍ തീന്‍ മേശ വരെ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. കച്ചവടക്കാര്‍ സുരക്ഷിതമായ ഭക്ഷ്യ വസ്തുവാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികഹ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നവജോത് ഖോസ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ബാലന്‍ മാസ്റ്റര്‍ സംസാരിച്ചു.
















