മാവേലിക്കര: കമ്മിറ്റികളില്‍ എടുക്കുന്ന തീരുമാനം അതേപടി മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുന്നതു കണ്ടെത്താന്‍ സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റി കമ്മിഷനെ നിയോഗിച്ചു.
ജില്ലാ കമ്മിറ്റിയംഗം ജി.ഹരിശങ്കറിനെ ആണു ചുമതലപ്പെടുത്തിയത്. സിപിഎം ഏരിയ കമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കൃത്യമായി മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുന്നവര്‍ ഉണ്ടെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ജില്ലാ സെക്രട്ടറിക്കെതിരെ പീതാംബരന്‍ എന്ന പേരില്‍ ഊമക്കത്തു അയച്ച സംഭവം അന്വേഷിക്കാന്‍ മുരളി തഴക്കരയെ ഏകാംഗ കമ്മിഷനായി വെച്ചതിനു ശേഷമാണു മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കുന്നവരെ കണ്ടെത്താനായി കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്.
















