Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരിയില്‍ ജലവിതരണം താറുമാറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 10:38 pm IST
in Kottayam

ചങ്ങനാശ്ശേരി: മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നഗരസഭാ, പഞ്ചായത്ത് പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി ജലവിതരണം ചെയ്യുന്നുണ്ടെങ്കിലും ആവശ്യമായ തോതില്‍ ലഭ്യമല്ല. കാലപ്പഴക്കം ചെന്ന ജലവിതണ കുഴലുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പൊട്ടലുകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വീട്ടമ്മമാര്‍ കുടിവെള്ളം ശേഖരിക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ പൊതുടാപ്പുകളുടെ മുമ്പില്‍ കാലിക്കുടങ്ങളുടെ നീണ്ടനിര പതിവു കാഴ്ചയാണ്. രണ്ടുകുടം കണക്കിലാണ് ആദ്യറൗണ്ട് വെളളം എടുക്കുന്നത്. ആദ്യ ഊഴം ലഭിക്കുന്നതിന് മുമ്പ് ടാപ്പിലെ ജലം തീരുകയും ചെയ്യുമെന്നാണ് മാടപ്പള്ളി മാന്നിലയിലെ വീട്ടമ്മമാരുടെ പരാതി. നൂറു കണക്കിനു കുടുബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കുന്നിന്റെ ചരിവുകളില്‍ നിന്നെല്ലാം വന്‍തോതില്‍ മണ്ണ് നീക്കം ചെയ്തതാണ് പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായത്. പഞ്ചായത്തിലെ ദൈവംപടി, കണിച്ചുകുളം, ഇരുപത്തട്ടേക്കര്‍ , മാന്നില ഹരിജന്‍ കോളനി, കാരയ്‌ക്കാട്ടുകുന്ന്, എഴുത്തുപള്ളി, കുറുമ്പനാടം, പന്നിത്തടം, പുന്നാംചിറ, ചേന്നമറ്റം, പാലമറ്റം, ഇടപ്പള്ളി കോളനി, ഏലംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്.

വാഴപ്പള്ളിയിലെ വടക്കേക്കര, ചെത്തിപ്പുഴ, കുരിശുംമൂട്, കൂന്നന്താനം, ചീരംചിറ, കൊല്ലമറ്റം, ആറ്റുവാക്കേരി, പുതുച്ചിറ, ഏനാച്ചിറ, തുരുത്തി, മിഷന്‍പള്ളി ഭാഗങ്ങളിലും ജലക്ഷാമം ഉണ്ട്. കുറിച്ചിയിലെ മലകുന്നം, പൊന്‍പുഴ, ഇത്തിത്താനം, മാത്തന്‍കുന്ന് കോളനി, സചിവോത്തമപുരം, ചേലച്ചിറ, കണ്ണന്ത്രപ്പടി, എട്ടുമുറി, കേളന്‍കവല ഭാഗങ്ങലിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. വെള്ളം വിലയ്‌ക്കുവാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പായിപ്പാട്ടെ മുക്കാഞ്ഞിരം, പാറേല്‍, ഓമണ്ണ്, മച്ചിപ്പള്ളി, അടവിച്ചിറ, പൗണൂര്‍, പള്ളിക്കച്ചിറ, മനയത്തുശേരി കോളനി, കൊല്ലാപുരം, എഴുവന്താനം, പൂവം, അംബേദ്കര്‍ കോളനി, ഏസി കോളനി ഭാഗങ്ങളിലെ കുടുംബങ്ങളും ജലത്തിനായി ബുദ്ധിമുട്ടുന്നു. കറ്റോട് പദ്ധതിയില്‍നിന്നും ഗാര്‍ഹിക കണക്ഷന്‍ എടുത്ത പഞ്ചായത്ത് നിവാസികള്‍ക്ക് വെള്ളം ലഭിക്കുന്നില്ല. പായിപ്പാട് കവല, കോതചിറ, ഓമണ്ണ്, വെള്ളാപ്പള്ളി മേഖലകളിലും ജലക്ഷാമം രൂക്ഷം. തൃക്കൊടിത്താനത്തെ മുക്കാട്ടുപടി, നാല്‍കവല, കോട്ടമുറി, കുന്നുംപുറം, മണിമുറി, അമര, ആശാരിമുക്ക്, ചെമ്പുംപുറം, പാമ്പൂരാംപാറ, മാലൂര്‍ക്കാവ്, പൊട്ടശേരി, കൊടിനാട്ടുംകുന്ന്, ചേരിക്കല്‍, കിളിമല രാജീവ് ഗാന്ധി കോളനികളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. ചെത്തിപ്പുഴ,കൂനന്താനം, അള്ളാപ്പാറ, റെയില്‍വേസ്റ്റേഷന്‍, മോര്‍ക്കുളങ്ങര റെയില്‍വേക്രോസ്, ശാന്തിനഗര്‍, ഫാത്തിമാപുരം, കുന്നക്കാട്, സസ്യ-മത്സ്യമാര്‍ക്കറ്റുകള്‍, വണ്ടിപ്പേട്ട, പോത്തോട്, പെരുന്ന, ഫാത്തിമാപുരം, ബി.ടി.കെ. സ്‌കൂള്‍ റോഡ്, ഇരൂപ്പ, തുടങ്ങിയ പ്രദേശങ്ങളാണ് ജലക്ഷാമം നേരിടുന്നത്. കല്ലിശേരി പദ്ധതിയില്‍നിന്നും നഗരസഭാ പ്രദേശത്തും കറ്റോട് പദ്ധതിയില്‍നിന്നും സമീപ പഞ്ചായത്തുകളിലുമാണ് ശുദ്ധജലം എത്തിക്കുന്നത്. ഇടയ്‌ക്കിടെയുണ്ടാകുന്ന പമ്പിംങ് തകരാറും വൈദ്യുതി പ്രതിസന്ധിക്കുമൊപ്പം പൈപ്പ് പൊട്ടലും ജല വിതരണത്തെ ബാധിച്ചിരിക്കുന്നു.ചെറുകരക്കുന്നില്‍ സ്ഥിതി ചെയ്യുന്ന 21 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന കല്ലിശേരി പദ്ധതിയുടെ കൂറ്റന്‍ ജലസംഭരണിയിലും കറ്റോട് പദ്ധതിയുടെ 19.5 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ജലസംഭരണിയിലും പൂര്‍ണമായും വെള്ളം നിറയ്‌ക്കാന്‍ കഴിയുന്നില്ലെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.