Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കലക്‌ട്രേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു; സിപിഎം ഭരണം നടത്തുന്ന ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 07:37 pm IST
inKannur

കണ്ണൂര്‍: സിപിഎം ഭരണം നടത്തുന്ന ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം. ക്ഷേത്രഭരണാധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗക്കാരായ നാട്ടുകാര്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ 72 മണിക്കൂര്‍ സത്യഗ്രഹ സമരം ആരംഭിച്ചു.

കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നെളളിപ്പുമായി ബന്ധപ്പെട്ടാണ് സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി അയിത്തം നിലനില്‍ക്കുന്നത്. വര്‍ഷംതോറും നടക്കുന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മറ്റ് സമുദായക്കാരുടെ വീടുകളിലെല്ലാം വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ തിരുവായുധം എഴുന്നെളളിപ്പ് സന്ദര്‍ശനം നടത്തുമ്പോഴും ദളിത് വിഭാഗത്തില്‍ പിറന്നു എന്ന ഒറ്റക്കാരണത്താല്‍ ഇവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ ക്ഷേത്രം അധികൃതര്‍ തയ്യാറാവാത്തതാണ് ദളിത് വിഭാഗങ്ങളെ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടവും പോലീസും ഇടപെട്ടിട്ടും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രസമിതി തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പ്രദേശത്തെ പുലയവിഭാഗത്തില്‍പ്പെട്ട ദളിത് കുടുംബങ്ങള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. വരുന്ന 8 മുതല്‍ 12 വരെയാണ് ഉത്സവത്തിന് മുന്നോടിയായുളള എഴുന്നളളത്ത് നടക്കുക. ഇന്ന് കാവില്‍ കയറല്‍ ചടങ്ങ് നടക്കും. ഈ വര്‍ഷമെങ്കിലും അയിത്താചരണം ഇല്ലാതാക്കന്‍ ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഉത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ സമരം നടത്തുന്നത്. ഈ വര്‍ഷവും അയിത്താചരണം നിലനിര്‍ത്താന്‍ സിപിഎം നീക്കങ്ങള്‍ നടത്തുന്നതായി സമരക്കാര്‍ പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി ദളിത് വിഭാഗങ്ങളും സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ക്ഷേത്രസമിതിയും തമ്മില്‍ പ്രദേശത്ത് ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടിരുന്നുവെങ്കിലും ക്ഷേത്ര കമ്മറ്റി കലക്ടര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ പറഞ്ഞു.

അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തിലെ ദളിതര്‍ക്കെതിരായ അയിത്തം അവസാനിപ്പിക്കുക, അയിത്തം ആചരിച്ചതിന്റെ പേരില്‍ ക്ഷേത്രസമിതിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക, ദളിതര്‍ക്കെതിരായ കമ്മ്യൂണിസ്റ്റ് ജാതീയത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാറാണ് ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. ജെആര്‍എസ് ചെയര്‍പേഴ്‌സണ്‍ സി.കെ.ജാനു സമരം ഉദ്ഘാടനം ചെയ്തു. പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു. ജെആര്‍എസ് സംസ്ഥാന ആക്ടിംഗ് ചെയര്‍മാന്‍ ഇ.പി.കുമാരദാസ്, എസ്‌ജെഡി സംസ്ഥാന ജോയിന്റ് സെക്രട്ടറി സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് സതീശന്‍ പാനൂര്‍, തീയ്യ മഹാസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവന്‍, ജെആര്‍എസ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എസ്.ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ജെആര്‍എസ് ജില്ലാ സെക്രട്ടറി പ്രകാശന്‍ മൊറാഴ സ്വാഗതം പറഞ്ഞു.

കേരളം മുഴുവന്‍ ജാതിയില്ലെന്ന് പറഞ്ഞ് പ്രസംഗിച്ച് നടന്ന സിപിഎം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യത്തിലെ അയിത്താചരണത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.കെ.ജാനു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

Kerala

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

പുതിയ വാര്‍ത്തകള്‍

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.