Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഹാക്കിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 04:52 pm IST
inVaradyam

തലക്കെട്ടിനു ചുവടെ നല്‍കിയ ചിത്രത്തിലൊന്നു സൂക്ഷിച്ചു നോക്കിപ്പോയതുകൊണ്ട് കണ്ണ് രണ്ടും നിറപാട. വലുതായുള്ള അക്ഷരങ്ങളും എന്തിന് അരപ്പേജ് നിറച്ച ജ്വല്ലറി പരസ്യം വരെ മങ്ങിപ്പോയി. വൈകുന്നേരം ഹൃദയബന്ധത്തിന്റെ, അങ്ങനെയൊന്നുണ്ടായിരുന്നോ? ആ… എന്തായാലും ഔപചാരികതയുടെ പേരില്‍ (അതെ, ഇതാണ് ശരിയായ പദപ്രയോഗം) അവന്റെ വീട്ടുമുറ്റത്ത് നിര്‍വികാരനായി നിന്നു.

മരണവീടിന് ഒട്ടും യോജിക്കാത്ത വിധം ശബ്ദമുഖരിതമായിരുന്നു അവിടം. മരണവീടുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു നേരിടുന്നതായി ഒറ്റനോട്ടത്തില്‍ കണ്ടെത്തി. ഉള്ളവരാകട്ടെ ശരീരം മാത്രമേയുള്ളു… കുറേ ചത്ത ശരീരങ്ങള്‍, അത്ഭുതം! കാണുന്നവര്‍ അവര്‍ക്ക് ജീവനുണ്ടെന്ന് തെറ്റിദ്ധരിക്കുന്നു. അവ തൊടിയില്‍ തെണ്ടിത്തിരിഞ്ഞു. ഒറ്റയ്‌ക്കും ഒന്നിച്ചും അവര്‍ കയ്യിലിരുന്ന സ്‌ക്രീനില്‍ മാന്തി… ആ കൈകളുടെ ചലനം ചുരമാന്തുന്ന പുലിയെ ഓര്‍മിപ്പിച്ചു. പക്ഷേ കണ്ണുകളില്‍ മുറ്റി നില്‍ക്കേണ്ട തീവ്രത അവരിലില്ല.

തലയോട്ടിയിലെ രണ്ടു കുഴികളെ പൂരിപ്പിക്കാനെന്നവണ്ണം അവ അവിടെയുണ്ടായിരുന്നു എന്നു മാത്രം. ആശ്വാസമില്ലാതെ പണിയെടുപ്പിക്കുന്ന കോര്‍പറേറ്റ് കമ്പനിയാണ് ഉടമയെന്ന തിരിച്ചറിവില്‍ മാത്രം അവ തുറന്നു കിടന്നു.

രണ്ടാമതൊരു നോട്ടത്തില്‍ അവ രണ്ടു കുഴികള്‍ മാത്രം ആയിരുന്നു, പീള കെട്ടി ചൈതന്യം നഷ്ടപ്പെട്ട എന്തോ ഒന്ന് അതിന്മേല്‍ തോലായിക്കിടന്നിരുന്നു എന്നതൊഴിച്ചാല്‍ … ഈ വക ചിന്തകളുടെ അവസാനത്തില്‍ ഞാനെന്റെ കണ്ണുകള്‍ തപ്പിനോക്കി. അതവിടെയുണ്ടോ?

എല്ലാവരും മരിച്ച മാന്യദേഹത്തെ ഏതാണ്ട് പൂര്‍ണമായും മറന്നിരിക്കുന്ന സാഹചര്യത്തില്‍ ഞാനെന്റെ സാമൂഹ്യബോധത്തിന് പത്തിയുയര്‍ത്താന്‍ ഒരവസരം കൊടുത്തു. തൊട്ടടുത്ത നിമിഷം അടുത്തു നിന്നവന്റെ അടിയേറ്റ് പത്തി താണു. അത് മൂലയില്‍ ചുരണ്ടു കൂടി തല ശരീരത്തിലൊളിപ്പിച്ച് ഉറക്കമഭിനയിച്ചു. തിരിച്ച് വീട്ടിലേക്കുള്ള യാത്ര തീരുമാനിക്കും മുമ്പ് മനുഷ്യസഹജമായ ആകാംക്ഷ, ജിജ്ഞാസ, എന്തൂസിയാസം… എന്തോ ഒന്ന് എന്നെയും പിടികൂടി. അതെന്റെ കുറ്റമല്ലല്ലോ. ആദവും ഹവ്വയും തൊട്ടിങ്ങോട്ട് ഒളിക്യാമറയുമായി നടക്കുന്ന പുതിയവരുള്‍പ്പെടെ എല്ലാവര്‍ക്കും പ്രേരണ ഈ പ്രാകൃത വികാരമല്ല.

മറ്റൊരര്‍ത്ഥത്തില്‍ ഇതല്ലെങ്കിലെന്താണ് ഇന്നീക്കാണുന്ന ശാസ്ത്രപുരോഗതിയുടെ മുഴുവന്‍ മാതാവ്…അപ്പോഴിത് ആധുനികമോ അതോ പ്രാചീനമോ? കാടുകയറേണ്ടെന്ന് മനസിനെ വിലക്കി ചിന്തയെ വഴിതിരിച്ചു വിട്ടു. എന്നിട്ടും വഴിതിരിച്ചുവിടാന്‍ കെട്ടിയ ബണ്ടില്‍ ചിന്തകള്‍ വീണടിഞ്ഞ് ചളി നിറഞ്ഞു. ശീലത്തിന്റെ ഭാഗമായി ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ന്യൂസ് ഫീഡ് വെറുതേ താഴേയ്‌ക്കു നീക്കിക്കൊണ്ടിരിക്കെ കൈ എവിടെയോ തട്ടി, ടച്ച് സ്‌ക്രീനല്ലേ…യൗവ്വനദശയ്‌ക്കുശേഷം പഠിച്ച ഈ കുന്ത്രാണ്ടത്തില്‍ ഇപ്പോഴും ഒരു വിദഗ്ധനല്ല എന്ന് അറിയാവുന്നതുകൊണ്ട് ആ പിഴവൊരു പിഴവല്ലെന്ന് ആത്മഗതം ചെയ്തു. തുറന്നു വന്നത് അഭിപ്രായപ്രകടനത്തിനുള്ള ഒരു ചെടി. ഇന്നിനെ ആകെ അവലോകനം ചെയ്ത് ഒരു പ്രതികരണം നടത്താമെന്നുറപ്പിച്ചു. ടൈപ്പ് ചെയ്തു.

‘ശ്മശാനങ്ങള്‍ക്കു ജീവന്‍ വെയ്‌ക്കുന്നത് ഒരാള്‍ മരിക്കുമ്പോള്‍ മാത്രമാണ്…’കമന്റെഴുതി പോസ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു. സൈബര്‍ ലോകത്തിന്റെ വിശാലതയിലേക്ക് അതു പറന്നുപോയി… ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ളവരിലേക്ക് ഞാനത് വലിച്ചെറിഞ്ഞു കൊടുത്തു. അപ്പോള്‍ തോന്നി ഇന്നു ശ്മശാനത്തിലിരുന്നവന്റെ കഥയെന്താണ്? അവന്റെ അക്കൗണ്ടിന് ആരാണിനിയുടമ?

അവനെപ്പോലെ ഇന്നുള്ള എഴുന്നൂറു കോടി മരിയ്‌ക്കുമ്പോള്‍ നാഥനില്ലാതെ എത്ര അക്കൗണ്ടുകള്‍ കിടക്കും. ഏത് പുരാവസ്തു ഗവേഷകനാവും അവയെ ചികഞ്ഞെടുക്കാന്‍ മിനക്കെടുക? അതൊന്നു നോക്കണം. പണ്ടു പഠിച്ച ഹാക്കിങ്ങ് ഒരു കണക്കിന് ഉപകാരമായി. ഹാക്കിങ്ങ് മതി. ക്രാക്കിങ്ങ് വേണ്ട എന്നാണു തീരുമാനിച്ചത്. എന്റെ പ്രൊഫൈലില്‍ നിന്നും ലോഗ് ഔട്ട് ചെയ്തു. ഇത്തിരി പണിപ്പെട്ടായാലും കയറി അവന്റെ എഫ്.ബി. അക്കൗണ്ടില്‍. പല മാതിരി ചിത്രങ്ങള്‍. പോസ്റ്റില്‍ ചാരിനില്‍ക്കുന്ന, ബൈക്കില്‍ കേറി നില്‍ക്കുന്ന, ബീച്ചില്‍ അസ്തമയസൂര്യനെ കൈക്കുമ്പിളില്‍ പിടിയ്‌ക്കുന്ന, അങ്ങനെയങ്ങനെ…… ഇനിയൊരിക്കലും പുതിയതായി ഒരു പോസ്റ്റ് വരാനില്ലെന്ന് ആരറിയാനാണ്?

അയ്യായിരം കടന്ന അവന്റെ ഫ്രണ്ട്‌സിന്റെ ലിസ്റ്റില്‍ പരതി. അവന്റെ വീട്ടില്‍ ഇന്നു കണ്ട അമ്പതു പേരുമായി വെറുതെ ഒന്നു താരതമ്യം ചെയ്തു. ഇതിലാരുമറിഞ്ഞു കാണില്ല. ഇതൊന്നും അറിഞ്ഞെങ്കില്‍ തന്നെ എന്താണ്? അവര്‍ക്കെല്ലാമുള്ള അയ്യായിരമോ പതിനായിരമോ വരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ കുറഞ്ഞു. അത്ര തന്നെ. അവരവനെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയേക്കാം.

ഇല്ലെങ്കില്‍ ജീവി ചത്തിട്ടും ശംഖിന് കടല്‍ ഇടം കൊടുക്കുന്ന പോലെ അവന്റെ പുറന്തോടായി ഈ അക്കൗണ്ട് അതിന്റെയിടം നിലനിര്‍ത്തിയേക്കാം പുതുതായി ഒന്നുമായി മാറാതെ… സൈബര്‍ ലോകത്തിലെങ്കിലും അവന് ജീവനുണ്ടായിക്കോട്ടെ. ഇതു കരുതി അവനുവേണ്ടി ഞാനൊരു പോസ്റ്റിട്ടു. ആരറിയാന്‍ ഇല്ലാത്ത, എന്നാല്‍ ഉള്ള ഈ ലോകത്തില്‍ ഇത് അവന്റെ പേരില്‍ അടയാളപ്പെടുത്തപ്പെടും. എങ്കില്‍ ഇതുവരെ ഞാന്‍ ലൈക്കിട്ട, കമന്റെഴുതിയ പോസ്റ്റുകളില്‍ എത്രയെണ്ണം ഉടമകളുടേതാവും? ഇതിനോടകം ഈ കളവ് ആരെങ്കിലും പരീക്ഷിച്ചിരിക്കും. തീര്‍ച്ച.

‘നിങ്ങളൊന്നും കഴിയ്‌ക്കുന്നില്ലേ, ചപ്പാത്തിയിരുന്ന് തണുക്കുന്നു’….ഭാര്യ വിളിച്ചു.

ഇനിയെഴുന്നേല്‍ക്കാതെ നിവൃത്തിയില്ല. അല്ലെങ്കില്‍ വിളി വന്നുകൊണ്ടേയിരിക്കും. അലാറം പോലെ ഇടവേളകളില്‍ അത് ആവര്‍ത്തിക്കും. മേശയ്‌ക്കരികിലിരുന്ന് വൃത്താകാരം നഷ്ടപ്പെട്ട ചപ്പാത്തി കീറിമുറിച്ച് ചവച്ച് ഇറക്കുമ്പോഴും നെഞ്ചിലൊരു കീറിമുറിക്കല്‍ നടക്കുന്നുണ്ടായിരുന്നു.

താനിട്ട പോസ്റ്റ് മറ്റൊരാളുടേതായി ലോകം വായിക്കാന്‍ പോകുന്ന പോസ്റ്റ് ആ ചിത്രത്തെ ഒന്നു മനസ്സിരുത്തി. കഴിഞ്ഞ മഴയിലെടുത്ത ഒരു ഫോട്ടോ… ഈ വീടിന്റെ വരാന്തയില്‍നിന്നെടുത്തത്. മുറ്റത്ത് വെട്ടിനിര്‍ത്തിയ ബുഷ് ചെടിയും ഉയര്‍ന്ന മാവും അതിലുണ്ടായിരുന്നു. അളവൊപ്പിച്ച് മുറിച്ച തന്റെ കൊമ്പുകളിലെ സൗന്ദര്യമില്ലായ്‌മയെക്കുറിച്ച് അത് കഠിനമായി ഖേദിക്കുന്ന പോലെ തോന്നി. മാവ് ഇരുമ്പു കൊണ്ടിട്ടില്ലാത്ത ചില്ലകള്‍ മഴയില്‍ വീണു കുതിരാന്‍ വെച്ചുകൊടുത്തിരുന്നു.

റോഡരികിലായതുകൊണ്ട് ഓരോ വണ്ടിയും പറപ്പിച്ച പൊടിതട്ടി നഷ്ടപ്പെട്ട പച്ച നിറം ആ മഴയില്‍ അതു വീണ്ടെടുത്തു. നേര്‍ത്ത തളിരുകള്‍ കിളിര്‍ത്തുവരാന്‍ ചില്ലയുടെ അറ്റങ്ങള്‍ വെള്ളം ഊമ്പി വലിച്ചു… ഇതു കാണുന്നവന് ഇങ്ങനെയൊന്നു തോന്നില്ലായിരിക്കാം. കോണ്‍ക്രീറ്റ് കാടുകളില്‍ക്കിടന്ന് ബാല്‍ക്കണിയില്‍ കൈനീട്ടി മാത്രം മഴ നനഞ്ഞ അവരില്‍ ഇതെന്തുണ്ടാക്കാനാണ്? ചിലര്‍ ചികഞ്ഞെടുക്കുമായിരിക്കും ബാല്യകാലത്തെ…

പിറ്റേന്നു രാവിലെ എന്റെ പതിവുതെറ്റി. എനിയ്‌ക്കു പകരം ഇന്നില്ലാത്ത ഒരുവന്റെ അക്കൗണ്ടില്‍ ഞാന്‍ വീണ്ടും അതിക്രമിച്ചു കയറി. ആവേശത്തോടെ അതിനു ചുവടെ വന്ന ലൈക്കും കമന്റും എണ്ണി….ആത്മസംതൃപ്തിയടഞ്ഞു. കമന്റിനൊപ്പം വന്ന ഒരു കുട്ടിയുടെ പടമുണ്ടായിരുന്നു. അതെ, ഇല്ലെങ്കിലും അവന്‍ നനയുന്നുണ്ട്

നനഞ്ഞു കുതിരുന്നുണ്ട്…. അവനെത്തേടി വന്ന വാക്കുകളുടെ, മഴയില്‍… ഈ ലോകമാകെ വിരിച്ചിട്ട വലയില്‍ അവന്‍ മീന്‍പിടിയ്‌ക്കുന്നുണ്ട്. വലയ്‌ക്കുള്ളിലിരുന്നവന്‍ മാടി വിളിയ്‌ക്കുന്നു…

ഇന്ന്…ഇപ്പോള്‍… ഇല്ലാത്ത കടല്‍ത്തീരത്ത് പെയ്യാത്ത മഴ അവന്‍ കൊള്ളുന്നുണ്ടായിരിക്കും…

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

പുതിയ വാര്‍ത്തകള്‍

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.