ആലപ്പുഴ: അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2017-18 അധ്യയനവര്‍ഷത്തേക്ക് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും എട്ടു മുതല്‍ 10 ക്ലാസുകളിലേക്കും പ്രവേശന തെരഞ്ഞെടുപ്പ് നടത്തും. അഞ്ചു മുതല്‍ ഏഴു വരെയുള്ള പ്രവേശനം പ്രകടനത്തിന്റെ അടിസ്ഥാനത്തിലും എട്ടു മുതല്‍ 10 വരെയുള്ളത് ജില്ലാതല കായിക ശാരീരിക പരീക്ഷ മത്സരങ്ങളിലെങ്കിലും പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ള പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 20ന് രാവിലെ ഒമ്പതു മുതല്‍ ആലപ്പുഴ എസ്ഡിവി ബിഎച്ച്എസ്എസില്‍ നടത്തും. താത്പര്യമുള്ളവര്‍ പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ കത്ത്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി-ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0477-2252548.
















