മുതുകുളം: ന്യൂനപക്ഷങ്ങള്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ ഭൂരിപക്ഷം ദുരിതവും ദാരിദ്ര്യവും അനുഭവിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എസ്എന്‍ഡിപി യോഗം ചിങ്ങോലി കിഴക്ക് 2585-ാം നമ്പര്‍ ശാഖയില്‍ ഗുരുക്ഷേത്ര സമര്‍പ്പണം, പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ എന്നിവയുടെ ഭാഗമായി നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മംകൊണ്ട് എല്ലാവര്‍ക്കും ജാതി ഉണ്ടാകുന്നു എന്നത് സാമൂഹ്യസത്യമാണ്. ജാതിയുള്ളതുകൊണ്ടാണ് എല്ലായിടത്തും സംവരണം വരാന്‍ കാരണം. കൂട്ടായ്‌മയിലൂടെ മാത്രമെ വിജയം നേടാനാവു. ശക്തമായി പോരാടിയാല്‍ എല്ലാം നേടിയെടുക്കാന്‍ കഴിയുമെന്നും വെളളാപ്പള്ളി പറഞ്ഞു.
ചേപ്പാട് യൂണിയന്‍ പ്രസിഡന്റ് എസ്. സലികുമാര്‍ അദ്ധ്യക്ഷനായി. വിശ്വപ്രകാശം എസ്. വിജയാനന്ദ് അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി എന്‍. അശോകന്‍ നടപ്പന്തല്‍ സമര്‍പ്പണവും വൈസ് പ്രസിഡന്റ് ഡി. കാശിനാഥന്‍ ഓഫീസ് കെട്ടിട സമര്‍പ്പണവും നിര്‍വ്വഹിച്ചു.
യോഗം ഡയറക്ടര്‍മാരായ ഡി. ധര്‍മ്മരാജന്‍, എം.കെ. ശ്രീനിവാസന്‍ എന്നിവര്‍ ചികിത്സാധനസഹായം വിതരണം ചെയ്തു. കാര്‍ത്തികേയന്‍. റ്റി, വി.എന്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വിഗ്രഹപ്രതിഷ്ഠയ്‌ക്ക് തന്ത്രി സുജിത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
















