പയ്യന്നൂര്‍: പിലാത്തറ ആജ്ഞയേഗിരി അരവിന്ദ വിദ്യാലയത്തില്‍ പുതുതായി നിര്‍മ്മിച്ച റാംപിന്റെ ഉദ്ഘാടനം ദീപു നമ്പ്യാര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പള്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.പത്മനാഭന്‍ നമ്പൂതിരി, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (റിട്ട.എഇഒ), ബാലന്‍ മാസ്റ്റര്‍, പി.ഗോവിന്ദന്‍, എ.സി.രവി, സി.ഐ.ശങ്കരന്‍ മാസ്റ്റര്‍, രഘു തുടങ്ങിയവര്‍ സംബന്ധിച്ചു.
















