കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ പ്രഭാത് കുമാറിനെ അന്യായമായി സസ്‌പെന്റു ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നടത്തി വരുന്ന പ്രതിഷേധ സമരം 16 ദിവസം പിന്നിട്ടു. സമരം ഇത്രയും ദിവസം പിന്നിടുകയും സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ബാധിക്കുകയും ചെയ്തിട്ടും പ്രശ്‌ന പരിഹാരത്തിനു പോലും തയ്യാറാകാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. ചര്‍ച്ചയ്‌ക്ക് തയ്യാറാവാതെ രാഷ്‌ട്രീയ പകപോക്കലുമായി മുന്നോട്ടു പോവുന്ന ഇടത് സിന്‍ഡിക്കേറ്റിന്റെ നിലപാട് അപമാനകരമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
















