കണ്ണൂര്‍: ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും 4 ന് രാവിലെ 10.30 ന് കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ കോര്‍പറേഷന്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.ഇന്ദിര നിര്‍വഹിക്കും. നാടകചലച്ചിത്ര നടി നിഹാരിക മോഹന്‍ മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.നാരായണ നായ്‌ക് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കോര്‍പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.വിനോദ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ്, പ്രിന്‍സിപ്പല്‍ പ്രൊഫ.എ.വി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















