ആലക്കോട്: അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ 8 ദിവസം നിണ്ടനില്‍ക്കുന്ന ഉത്സവത്തിന് തിരക്കേറി ഉത്സവം 1ന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. ഇന്നലെ കപ്പണ, വീരഭദ്രസ്വാമി ക്ഷേത്രത്തില്‍ നിന്നും കെട്ടുകാഴ്ചവരവ്, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍ കൂത്ത്, തായമ്പക എന്നിവ നടന്നു. ഇന്ന്, രാവിലെ 9.30ന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം 3 മണിക്ക് ചാക്യാര്‍ കൂത്ത്, രാത്രി 7ന് തായമ്പക, തിരുവാതിര കളി, സംഗീത സദസ്സ്, മറത്തുകളി എന്നിവ നടക്കും.
















