ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗം തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൊതുജന പരാതി പരിഹാര പരിപാടി സംഘടിപ്പിക്കുന്നു.
‘സേവന സ്പര്‍ശം’ എന്ന പേരില്‍ ആറു താലൂക്കുകളിലും പരിപാടി സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും നല്‍കാം. ആറു മുതല്‍ 20 വരെ കളക്ടറേറ്റ്, ആര്‍ഡിഒ ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ സ്വീകരിക്കും. ഇതു കൂടാതെ താലൂക്കിലെത്തി നേരിട്ട് കളക്ടര്‍ അപേക്ഷ സ്വീകരിക്കും. പരാതികളിലും അപേക്ഷകളിലും വേഗം നടപടി സ്വീകരിക്കാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
‘പരാതികള്‍ക്ക് പരിഹാരം പരിമിതികളില്ലാതെ’ എന്നതാണ് പരിപാടിയുടെ ലക്ഷ്യവും ആശയവും.
















