കല്‍പ്പറ്റ : മുന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രിയും ഇപ്പോഴത്തെ ലോകസഭ എംപി യുമായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ജില്ലാപഞ്ചായത്ത് ഭരണസമിതി അനുശോചിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തി ല്‍ വൈസ്പ്രസിഡണ്ട് പി. കെ.അസ്മത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി. കെ.അനില്‍കുമാര്‍, കെ.മിനി, എ.ദേവകി, അനിലതോമസ്, മെമ്പര്‍മാരായ എ.പ്രഭാകരന്,എ.എന്‍.പ്രഭാകരന്, പി.ഇസ്മായില്‍, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, അഡ്വക്കേറ്റ്. ഒ.ആര്. രഘു, സി.ഓമന, ബിന്ദുമനോജ്, എന്‍.പി.കുഞ്ഞുമോള്‍, പി.എന്‍.വിമല, കെ.ബി.നസീമ എന്നിവര്‍ സംബന്ധിച്ചു.
കല്‍പ്പറ്റ : അഞ്ച് പതിറ്റാണ്ടിലധികം പൊതു സമൂഹത്തിന് മുസ്ലിം സാംസ്കാരിക തനിമ കാത്ത് സൂക്ഷിച്ച് മാതൃകാ പരമായ നേതൃത്വം നല്‍കുകയും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധീകരിക്കുകയും ചെയ്ത ഇ.അഹമ്മദ് എന്നും സമസ്തയുടെ ഉറ്റ തോഴനായിരുന്നെന്നും അനിവാര്യ ഘട്ടങ്ങളിലൊക്കെ വലിയ സഹായം ചെയ്ത വ്യക്തിയായിരുന്നെന്നും സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്ലിയാര് പറഞ്ഞു. അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.അഹമ്മദിന് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എസ്.മുഹമ്മദ് ദാരിമി, എം.എം.ഇമ്പിച്ചിക്കോയ മുസ്ലിയാര്, ഇബ്റാഹീം ഫൈസി പേരാല്‍, സി. പി.ഹാരിസ് ബാഖവി, കാഞ്ഞായി ഉസ്മാന്, അയ്യൂബ് മുട്ടില്‍, എ.കെ.സുലൈമാന്‍ മൗലവി, കെ.സി.നവാസ് മൗലവി സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: