ചേര്‍ത്തല: മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പീഡിത സഹായനിധി സമാഹരണം തുടങ്ങി. പട്ടണക്കാട് നടന്ന പരിപാടിയില്‍ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍ ആദ്യ നിധി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സംയോജകന്‍ എസ്. ജയകൃഷ്ണന്‍ നിധി ഏറ്റുവാങ്ങി. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.പി.കെ. ബിനോയ്, ബാബുരാജ് എന്നിവര്‍ പങ്കെടുത്തു. വയലാര്‍ പഞ്ചായത്തില്‍ ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ അഡ്വ. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍എസ്എസ് തുറവൂര്‍ താലൂക്ക് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് അജിത്ത് ഏറ്റുവാങ്ങി. ഹരി, ശരത്, ഗിരീഷ്, ഗോവിന്ദരാജ്, ശ്യാം, സുരേഷ്‌ഗോപി, മിഥുന്‍ എന്നിവര്‍ പങ്കെടുത്തു.
















