ന്യൂയോര്‍ക്ക്: അമേരിക്കയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ച പാക്കിസ്ഥാൻകാരൻ പിടിയിലായി. ആഘാ മുഹമ്മദ് ഖാന്‍ ദുറാനി എന്ന 27 കാരനാണ് പിടിയിലായത്.ഫെഡറല്‍ ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കിയ ഇയാളെ എപ്പോള്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
താന്‍ മുന്‍പ് വാങ്ങിയ റൈഫിള്‍ ഭാഗങ്ങള്‍ തിരിച്ചു കൊടുക്കാന്‍ പിതാവിനൊപ്പം പോവുകയാണെന്നാണ് ആദ്യം ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ പിന്നീട് മൊഴി മാറ്റിപ്പറയുകയായിരുന്നു എന്ന് അസിസ്റ്റന്റ് ഫെഡറല്‍ പ്രോസക്യുറ്റട്ടര്‍ ആരോണ്‍ മാംഗോ പറഞ്ഞു.
തുടര്‍ന്ന് ദുറാനിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിവിധതരം റൈഫിളുകളുടെ ചിത്രങ്ങളും തായ്‌ലൻഡിലേക്ക് 7 ലക്ഷത്തോളം രൂപയുടെ ആയുധങ്ങള്‍ കടത്തിയതിന്റെ വിവരങ്ങളും ലഭിച്ചത്.
പാകിസ്ഥാനില്‍ തനിക്ക് ആയുധങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം ഉണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയതായി പ്രോസിക്യുട്ടര്‍ ചൂണ്ടിക്കാട്ടി.
















