ധാക്ക: ധാക്കയിലെ കഫേയിലുണ്ടായ ഭീകരാക്രമണത്തിൽ പങ്കാളികളായ നാല് ഭീകരരെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്ത്. ബംഗ്ലാദേശിലെ ഭീകര സംഘടനയായ നിയോ ജമാത്തുൽ മുജാഹിദ്ദീൻ എന്ന സംഘടനയിൽപ്പെട്ടവരാണ് പിടിയിലായത്.
ധാക്കയിലെ ജത്രാബാരി പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇവർ ധാക്കയിൽ തങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ ഒന്നിനാണ് ധാക്കയിലെ കഫേയിൽ ഐഎസിന്റെ നേതൃത്വത്തിൽ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ യുവതിയടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു.
















