ആലപ്പുഴ: ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണ്ണമായി ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ ബസ് സ്റ്റേഷന്‍ പരിസരത്ത് നടത്തുന്ന ധര്‍ണ്ണ 17-ാം ദിവസത്തിലേക്ക് ഇന്ന് കടക്കുമ്പോള്‍ സമരം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് സമരം ശക്തിപ്പെടുത്തുവാന്‍ നേതൃത്വം തീരുമാനിച്ചു. രാവിലെ 10 മണി മുതല്‍ 1 മണിവരെ നീണ്ടു നില്‍ക്കുന്ന കുടുംബ ധര്‍ണ്ണ അഡ്വ. ഡി. സുഗതന്‍ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിക്കും.
















