കണ്ണൂര്‍: ഗ്രന്ഥശാലാ സംഘം സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യുവത മേഖലാ ക്യാമ്പ് 4, 5 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കും. നാലിന് പകല്‍ 2.30ന് പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളില്‍ കലക്ടര്‍ മീര്‍മുഹമ്മദലി ഉദ്ഘാടനം ചെയ്യും. യുവതയുടെ മനോഭാവം, ആസൂത്രണത്തില്‍ യുവജനങ്ങളുടെ പങ്ക്, മാധ്യമങ്ങളും യുവതയും, വിവിധ അക്കാദമികളുടെ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ക്യാമ്പില്‍ അവതരിപ്പിക്കും. നാലിന് രാത്രി സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളും നാടകവും അരങ്ങേറും. ഞായറാഴ്ച വൈകീട്ട് മൂന്നിന് സമാപന സമ്മേളനം മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. കാസര്‍ഗോഡ് മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ് യുവജനങ്ങളാണ് കേമ്പില്‍ പങ്കെടുക്കുക.
















