കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റില്‍ മെന്‍സ് സിംഗിള്‍സില്‍ നിധിന്‍ എസ് ചാമ്പ്യനായി. അമര്‍ജിത്ത് ഗിരീഷ്, മഹമ്മദ് ഷെഹബാസ് (മെന്‍സ് ഡബിള്‍സ്), വര്‍ഷ സന്തോഷ് (വുമണ്‍ സിംഗിള്‍സ്), വര്‍ഷ സന്തോഷ്, ഗ്രീഷ്മ ശര്‍മിള (വുമണ്‍ ഡബിള്‍സ്), ഗൗതമം വിജയ് (മിനി ബോയ്‌സ് 11 വയസ്സിന് താഴെ), സാനിയ ജോസ് (മിനി ഗേള്‍സ് 11 വയസ്സിന് താഴെ), ഡിയോണ്‍ ജോസ് (മിനി ബോയ്‌സ് 13 വയസ്സിന് താഴെ), തമന്ന രൂപേഷ് (മിനി ഗേള്‍സ് 13 വയസ്സിന് താഴെ), സാന്ദ്രജിത്ത് അശോക് (ജൂനിയര്‍ ബോയ്‌സ് 15 വയസ്സിന് താഴെ), ആര്‍. കാര്‍ത്തിക് (ജൂനിയര്‍ ബോയ്‌സ് 17 വയസ്സിന് താഴെ, ജൂനിയര്‍ ബോയ്‌സ് 19 വയസ്സന് താഴെ), പി.എ.നസീര്‍ (വെറ്ററന്‍സ് 35 വയസ്സിന് മേല്‍), കെ.പി.അബ്ദുള്‍ റഫീഖ് (45 വയസ്സിന് മേല്‍), ടി.ബാലന്‍ (55 വയസ്സിന് മേല്‍) എന്നിവരാണ് വിജയികള്‍. ഒ.കെ.വിനീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മോട്ടി മാത്തന്‍ ഉമ്മന്‍ അധ്യക്ഷത വഹിച്ചു. വി.രഘൂത്തമന്‍, അഡ്വ.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















