ലക്‌നൗ: ലക്‌നൗ നിയോജക മണ്ഡലത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയുടെ ബാനറില്‍ ജനവിധി തേടുന്ന അപര്‍ണ യാദവാണ് സംസ്ഥാനത്തെ അതിസമ്പന്നയായ സ്ഥാനാര്‍ത്ഥി. സമാജ് വാദി പാര്‍ട്ടി രക്ഷാധികാരി മുലായം സിങ്ങ് യാദവിന്റെ മരുമകളാണ് ഇവര്‍.
22.95 കോടി രൂപയാണ് ആസ്തി. കൂടാതെ സ്വന്തമായി 5.23 കോടി രൂപ വിലയുള്ള ഒരു ലംബോര്‍ഗിനി കാറുമുണ്ട്. ഭര്‍ത്താവ് പ്രതീക് യാദവിന് 20 കോടിയുടെ സ്വത്തുണ്ടെന്നും അപര്‍ണ്ണ നാമനിര്‍ദ്ദേശ പത്രികയ്‌ക്ക് ഒപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
ബിജെപിയുടെ റീത്ത ബഹുഗുണയെയാണ് അപര്‍ണ്ണ നേരിടുന്നത്. റീത്തക്ക് 2.11 കോടി രൂപയുടെ സ്വത്താണുള്ളത്.
















