ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയതായി രൂപീകരിച്ച ബഹുജന്‍ വിജയ് പാര്‍ട്ടി (ബിവിപി) യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കഴുത. ഗര്‍ദഭ് സിങ് യാദവ് എന്ന് പേരിട്ടിരിക്കുന്ന കഴുതയുമായാണ് ബിവിപിയുടെ ദേശീയ പ്രസിഡന്റ് കേശവ് ചന്ദ്ര ലക്‌നൗ മജിസ്‌ട്രേറ്റിന് മുന്‍പാകെ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ എത്തിയത്.
ഗര്‍ ദഭ് എന്നാല്‍ കഴുത. അതുകൊണ്ടാണ് കഴുതയ്‌ക്ക് ഈ പേര് നല്‍കിയതെന്ന് കേശവ് ചന്ദ്ര വ്യക്തമാക്കി. അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പലരും സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന പശ്ചാത്തത്തില്‍ പ്രതിഷേധ സൂചകമെന്ന നിലയിലാണ് കഴുതയെക്കൊണ്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
















