ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് വളപ്പില്‍ പുതുതായി നിര്‍മ്മിച്ച ഗ്യാലറി ടൈപ്പ് ലെച്ചര്‍ ഹാള്‍ കെട്ടിടവളപ്പിലാണ് സന്ധ്യയ്‌ക്ക് ശേഷം സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നു. നാലുമാസം മുമ്പ് പൂര്‍ത്തിയാക്കിയ ലക്ച്ചര്‍ ഹാള്‍ കെട്ടിടം അടുത്ത കാലത്താണ് ഉത്ഘാടനം നടത്തിയത്. എന്നാല്‍ ജനസഞ്ചാരമില്ലാത്ത പ്രദേശത്തെ ആളൊഴിഞ്ഞ ഈ കെട്ടിടവളപ്പില്‍ മദ്യപാനികളായ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. ഈ ഭാഗത്ത് തെരുവുവിളക്കും തെളിയാറില്ല. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനം ഒരുക്കാനും അധികാരികള്‍ തയ്യാറാകാത്തതാണ് ഇക്കൂട്ടര്‍ക്ക് നേട്ടമായിരിക്കുന്നത്. ആശുപത്രി വികസന സമതി ചെയര്‍മാന്‍ കൂടിയായി ജില്ലാ കളകടര്‍ ഇടപെട്ട് സുരക്ഷാ സംവിധാനം ഉണ്ടാക്കുകയൊ, പഴയ ഗോറ്റ് അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കുകയൊ ചെയ്യണമെന്ന ആവശ്യം ശക്തമായി.
















