Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നിയിലെ വിദേശമദ്യഷോപ്പ് : ജനകീയ സമരത്തില്‍ സിപിഎമ്മിന് അടവുനയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 08:59 pm IST
inPathanamthitta

പത്തനംതിട്ട: കോന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷോപ്പ് മാങ്കുളം ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ സമരത്തില്‍ സിപിഎമ്മിന് അടവുനയം.

ഏഴുദിവസമായി തുടരുന്ന സമരത്തിന്റെ തുടക്കം മുതല്‍ സിപിഎം നേതാക്കളാരും തന്നെ രംഗത്ത് എത്തിയിരുന്നില്ല. കോണ്‍ഗ്രസിന്റെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് പ്രദേശവാസികളുടെ സമരത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് എംഎല്‍എ അടൂര്‍ പ്രകാശ് സമരത്തില്‍ സജീവമായി. ഇതോടെ ഇതൊരു കോണ്‍ഗ്രസ് രാഷ്‌ട്രീയ സമരമായി വരുത്തി തീര്‍ക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിച്ചത്. ഇവര്‍ സമരം പൊളിക്കാന്‍ രഹസ്യ നീക്കങ്ങള്‍ നടത്തുന്നതായു നാട്ടുകാര്‍ ആരോപിക്കുന്നു.

മദ്യഷാപ്പ് മാറ്റിസ്ഥാപിച്ച മാങ്കുളം ജംഗ്ഷനില്‍ പ്രദേശവാസികള്‍ നടത്തുന്ന റോഡ് ഉപരോധ മടക്കമുള്ള സമര പരിപാടിയില്‍ സിപിഎം അനുഭാവികളായവരും സജീവമാണ്. എന്നാല്‍ പ്രാദേശിക വികാരം ഭയന്ന് ഇവരെ പിന്‍തിരിപ്പിക്കാന്‍ സിപിഎം നേതൃത്വത്തിന് ഇടപെടാനുമാകുന്നില്ല. ഈ സാഹചര്യത്തില്‍ നേതൃനിരയിലുള്ളവര്‍ സമരപ്പന്തലില്‍ എത്തുന്നില്ലെങ്കിലും അണികള്‍ സമരത്തിന് സഹായവുമായി സജീവമാണുതാനും. എംഎല്‍എ കടിഞ്ഞാണ്‍ ഏറ്റടുത്ത സമരം വിജയിച്ചാല്‍ അത് സിപിഎമ്മിന് പ്രാദേശികമായി ക്ഷീണമാണുതാനും. പക്ഷെ സംസ്ഥാന ഭരണം കയ്യാളുന്ന സിപിഎമ്മിന് ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ സമരം ചെയ്യാനും പരിമിതികളുണ്ട്. സമരം ഏഴു ദിവസം പിന്നിടുമ്പോള്‍ വിജയിക്കുക എന്നത് എംഎല്‍എക്കും കോണ്‍ഗ്രസിനും അഭിമാന പ്രശ്‌നമായി മാറിയിരിക്കുന്നു. മദ്യഷാപ്പ് അവിടെ നിന്നും മാറ്റിയാല്‍ പ്രദേശത്ത് കുറെക്കുടി സ്വാധീനം ഉറപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

സമരം തുടരുന്നതിനിടെ ഇന്നലെ മദ്യശാല തുറന്നെങ്കിലും സമരക്കാരുടെ എതിര്‍പ്പ് കാരണം വില്‍പ്പന നടത്താനായില്ല. സമരക്കാരെത്തുന്നതിന് മുന്‍പ് ഏഴു മണിയോടെ മാനേജര്‍ അടക്കം ആറു ജീവനക്കാരും കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു. അടുര്‍ ഡിവൈഎസ്പി എസ്.റഫീക്കിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് സ്ത്രീകളടക്കം നാട്ടുകാര്‍ സംഘടിച്ചെത്തിയെങ്കിലും കെട്ടിടത്തിന് സമീപത്തേക്ക് കടക്കാന്‍ പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ചൈനാമുക്ക് ളാക്കൂര്‍ റോഡ് രണ്ടിടങ്ങളില്‍ സമരക്കാര്‍ ഉപരോധിച്ചു. വെയിലിനു പരിഹാരമായി റോഡിനു കുറുകെ ടാര്‍പ്പോളിനും വലിച്ചുകെട്ടി സമരം കുടുതല്‍ ശക്തമാക്കി. സമരപ്പന്തലില്‍ ഇരിക്കുന്നവര്‍ക്ക് കുടിവെള്ളവും ആഹാരവും തയ്യാറാക്കി നല്‍കാന്‍ നാട്ടുകാരുടെ സംഘം സജീവമായി. ഇതിനിടെ ഉപരോധവും മറികടന്ന് ചിലര്‍ മദ്യം വാങ്ങാന്‍ ശ്രമിച്ചത് സമരക്കാരെ പ്രകോപിപ്പിച്ചു. പോലിസ് ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു. ഒരാഴ്ചയായി തുടരുന്ന റോഡ് ഉപരോധം ഉപജീവനമാര്‍ഗ്ഗം തടയുന്നതായി പരാതിയുമായി ഒരു സംഘം ഓട്ടോറിക്ഷാ തൊഴിലാളികളും സമരപ്പന്തലിലെത്തി, പോലീസ് ഉദ്യോഗസ്ഥര്‍ ഇവരേയും പിന്‍തിരിപ്പിക്കുകയായിരുന്നു.

ബിവറേജസ് കോര്‍പ്പറേഷന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷോപ്പ് തുറന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനമായ ഇത് തുറന്നു പ്രവര്‍ത്തിക്കാന്‍ സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശമുള്ളതായി പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍ സമരക്കാരെ പ്രകോപിക്കേണ്ട എന്നു കരുതിയാണ് മദ്യം വാങ്ങാന്‍ എത്തുന്നവരെ പോലീസ് പിന്‍തിരിപ്പിക്കുന്നതു.

എക്‌സൈസ് മന്ത്രിയെ പലതവണ ഫോണില്‍ ബന്ധപ്പെട്ടതായും, മദ്യഷോപ്പ് ഇവിടെ നിന്നും മാറ്റുമെന്ന് ഉറപ്പു നല്‍കിയതായും അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. ഷോപ്പ് മാറ്റുന്നതു വരെ പ്രക്ഷോഭം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഡ്രൈഡേയായ ഇന്നും സമരം തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

Kerala

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.