ആലപ്പുഴ: 2017 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ പുതിയ രീതിയിലാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി 10, 11, 12 തീയതികളില്‍ മാരാരിക്കുളം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ എസ്എസ്എല്‍സി കുട്ടികള്‍ക്ക് (കേരളാ സിലബ്ബസ്) ഒരു പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കും. ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, രസതന്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എ, എ പ്ലസ് നേടുവാന്‍ ഈ പരിശീലനപരിപാടി സഹായിക്കും. ക്രിസ്തുമസ് പരീക്ഷയില്‍ സി പ്ലസ് ഗ്രേഡെങ്കിലും നേടിയവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ. വിവരങ്ങള്‍ക്ക് 0478 – 2865493, 9495986549.
















