ന്യൂദല്‍ഹി: ദേശീയഗാനം ആലാപന സമയത്ത് ആദരവ് പ്രകടിപ്പിക്കുന്നതിന് ഭിന്നശേഷിയുള്ളവര്‍ പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രഗവണ്‍മെന്റ് മാര്‍ഗ്ഗരേഖ പുറത്തിറക്കി. 2016 ഡിസംബര്‍ 9ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.
ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാന്‍ കഴിയാത്ത ചലനശേഷിയില്ലാത്തവരും മുട്ടിന് താഴെ അംഗവൈകല്യമുള്ളവരും വീല്‍ചെയര്‍ ഉപയോഗിക്കുന്നവരും സഹായികളുടേയോ, ഉപകരണങ്ങളുടേയോ സഹായത്തോടെയോ അല്ലാതയോ, ആ സമയത്ത് കഴിയുന്നത്ര ശ്രദ്ധയും ആദരവും പ്രകടിപ്പിക്കുന്നതിന് ശ്രമിക്കണം. ക്രച്ചസുകളുടെ സഹായത്തോടെ സഞ്ചരിക്കുന്നവര്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ പൂര്‍ണ്ണശ്രദ്ധയോടെ നിശ്ചലമായി നിന്ന് ആദരവ് പ്രകടിപ്പിക്കണം.
കേള്‍വിക്കുറവോ ബധിരതയോ ഉള്ളവരാണെങ്കില്‍ പൂര്‍ണ്ണ ശ്രദ്ധയോടെ എഴുന്നേറ്റ് നിലക്കണം. ദേശീയഗാനം അവതരിപ്പിക്കുന്നതോ പാടുന്നതോ സ്‌ക്രീനുകളില്‍ കാണിച്ചാലും കേള്‍വിപ്രശ്‌നമുള്ളവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അത്തരക്കാര്‍ക്ക് ദേശീയഗാനം ആലപിക്കുകയാണെന്ന് വ്യക്തമാക്കുന്നതിനായി സ്‌ക്രീനില്‍ ഗാനത്തിന്റെ വരികള്‍ എഴുതികാണിക്കുകയോ അല്ലെങ്കില്‍ കേള്‍വിശേഷിയില്ലാത്തവര്‍ ഉപയോഗിക്കുന്ന ചിഹ്‌ന ഭാഷയിലോ അത് പ്രദശിപ്പിക്കുകയോ ചെയ്താല്‍ ബധിരരായവര്‍ക്ക് ദേശീയഗാനാലപനം മനസിലാക്കാന്‍ കഴിയും.അന്ധര്‍ എഴുന്നേറ്റ് നിന്ന് ദേശീയഗാനത്തിന് ആദരവ് പ്രകടിപ്പിച്ചാല്‍ മതിയാകും.
















