കോട്ടയം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍വെച്ച് ബസ് തട്ടി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഉപ്പുതറ സ്വദേശി അലന്‍(9)ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് 2.30 നായിരുന്നു സംഭവം നടന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് ബസ് പ്രവേശിക്കുമ്പോഴായിരുന്നു അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് പോലിസ് വാഹനത്തില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അപകടത്തിലേറ്റ പരിക്കുകള്‍ ഗുരുതരമല്ല.
















