ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷനില്‍ എസ്‌ഐയും സീനിയര്‍ പോലീസ് ഓഫിസറും തമ്മിലുണ്ടായ കയ്യാകളിയെക്കുറിച്ച് അന്വേഷണം നടത്തി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വേണുഗോപാല്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ടി നല്‍കി. പോലീസുകാരുടെ വിശ്രമ മുറിയില്‍ കയറി എസ്‌ഐ കെ.വി.സ്മിതേഷ് പുകവലിക്കുന്നത് പോലീസുകാരന്‍ ചോദ്യം ചെയ്തതാണ് പ്രശനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും പോലീസുകാരന്‍ എസ്‌ഐ പുകവലിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തതോടെയാണ് പ്രശനം രൂക്ഷമാക്കിയത്. പ്രശനം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ ഉത്തരവിടുകയായിരുന്നു. ഇതിനിടെ സംഭവം വിവാദമായതോടെ എസ്‌ഐയെ കണ്ണൂര്‍ കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലമാറ്റുകയും ചെയ്തിരുന്നു.
















