പേരാവൂര്‍: ബിജെപി പേരാവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടി.എസ്.ഷാജിയുടെ ആറാം ചരമദിനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന അനുസ്മരണയോഗത്തില്‍ ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി ഇ.ബാബു എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കളത്തില്‍ പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി.ശ്രീജിത്ത് സ്വാഗതവും തുന്നന്‍ പ്രകാശന്‍ നന്ദിയും പറഞ്ഞു.
















