ഇരിക്കൂര്‍: ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഭാഗവതാചാര്യന്‍ കെ.കെ.ചൂളിയാടിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ദേവീ ഭാഗവത പഠന ക്ലാസ് ഇന്നലെ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് പഠിതാക്കളും ഭക്തജനങ്ങളും ചേര്‍ന്ന് ആചാര്യന്‍ കെ.കെ.ചൂളിയാടിനെ ആദരിച്ചു. ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റിയംഗം കൊയ്യം ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് കാക്കയങ്ങാട് അധ്യക്ഷത വഹിച്ചു. വിജയന്‍ വയത്തൂര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആറളം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കെ.ടി.രാധാകൃഷ്ണന്‍ കൂടാളി സ്വാഗതം പറഞ്ഞു.
















