കണ്ണൂര്‍: ഡയേഴ്‌സ് ധര്‍മ്മടം ചെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാലയാട് യൂണിവേഴ്‌സിറ്റി കാമ്പസ്സില്‍ നടന്ന കണ്ണൂര്‍ ജില്ലാ ചില്‍ഡ്രണ്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ബോയ്‌സ് വിഭാഗത്തില്‍ അമല്‍ റൂസി, കൃഷ്ണാനന്ദ്, പി.ഷിനില്‍, സാവന്ത് കൃഷ്ണ എന്നിവരും ഗേള്‍സ് വിഭാഗത്തില്‍ സി.വി.ശ്രീനിഥി, വി.യുപ്ത, എസ്.ജെ.നിയ, വേദ രവീന്ദ്രന്‍ തുടങ്ങിയവര്‍ അണ്ടര്‍ 13, 11, 9, 7 വിഭാഗത്തില്‍ യഥാക്രമം ചാമ്പ്യന്‍മാരായി. തലശ്ശേരി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിച്ചു. ഡോ.ഗ്രിഗറി, പി.വി.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. വി.രവീന്ദ്രന്‍, സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.വി.ബാലറാം സ്വാഗതവും പി.കരുണന്‍ നന്ദിയും പറഞ്ഞു.
















