Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരേ ബഹുജന ധര്‍ണ്ണ: നൂറുകണക്കിന് ആളുകള്‍ അണിനിരന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 09:23 pm IST
in Pathanamthitta

പത്തനംതിട്ട: മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരേ മഹാത്മാഗാന്ധി സ്മൃതിദിനമായ ഇന്നലെ പത്തനംതിട്ടയില്‍ നടന്ന ബഹുജന ധര്‍ണ്ണയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളിന് സമീപം സംഘടിപ്പിച്ച ധര്‍ണ്ണ ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആഗോള ഭീകര സംഘടനയായ ഐഎസിന്റെ കേരളപ്പതിപ്പായി സിപിഎം അധപതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ് എന്ന ഭീകര സംഘടനയ്‌ക്ക് ഭരണകൂടത്തിന്റെ പിന്തുണ ഇല്ല. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് സിപിഎം മനുഷ്യകശാപ്പ് നടത്തുന്നത്. ഇതാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം. രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശം നഷ്ടപ്പെട്ട സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം. മാവോയിസ്റ്റുകള്‍ക്കൊപ്പം മാര്‍ക്‌സിസ്റ്റ് ഭീകരന്മാര്‍ക്കെതിരായും തണ്ടര്‍ബോള്‍ട്ട് പോലെയുള്ള സേനകളെ ഉപയോഗപ്പെടുത്തണം. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് മനുഷ്യക്കുരുതി നടക്കുന്നത്. ബിജെപി പ്രവര്‍ത്തകരെ കുടുംബത്തോടെ ഉന്മൂലം ചെയ്യുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം.

വെട്ടിക്കൊലപ്പെടുത്തുന്നതിനോടൊപ്പം ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ചുട്ടുകൊല്ലുകയും ചെയ്യുന്നു. ഒരുവശത്തുകൂടി സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇല്ലായ്‌മ ചെയ്യുമ്പോള്‍ മറുഭാഗത്ത് നൂണപ്രചരണമാണ് ഇവര്‍ നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്കരികില്‍ ബോംബെറിഞ്ഞെന്ന നുണയും മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ സിപിഎം പ്രവര്‍ത്തകന്റെ കൈയിലിരുന്ന ബോംബാണ് പൊട്ടിയതെന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

സംസ്ഥാനത്ത് നിയമ വാഴ്ചയില്ലാതെ അരാജകത്വത്തിന്റെ നാളുകളിലേക്കാണ് പോകുന്നത്. പോലീസ് സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ട നടപ്പാക്കുന്നവരായി മാറിക്കഴിഞ്ഞു. സിപിഎം അക്രമത്തിന് പിന്നാലെ നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് വ്യാപകമായി കള്ളക്കേസില്‍ കുടുക്കുന്നു. നാട്ടിലെ ക്രമസമാധാനം പരിപാലിക്കാന്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. ഇതിനെതിരേ ജന മനസാക്ഷി ഉണര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള രാഷ്‌ട്രീയ കൊലപാതകങ്ങളിലും 90 ശതമാനത്തിലും ഒരു ഭാഗത്ത് സിപിഎമ്മാണെന്നു അദ്ദേഹം പറഞ്ഞു. ലോകത്ത് കമ്മ്യൂണിസ്റ്റ് ചരിത്രം പരിശോധിച്ചാല്‍ ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കിയ പാരമ്പര്യമാണ് അവര്‍ക്കുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയുധം താഴെവെക്കാനിടയില്ല. അത്തരത്തിലാണ് പാര്‍ട്ടി അണികളെ പാകപ്പെടുത്തിയിരിക്കുന്നത്. കൊലപാതക രാഷ്‌ട്രീയം അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അനുഭവങ്ങളില്‍ നിന്നും സിപിഎം പാഠം പഠിക്കാത്തതാണ് ഖേദകരം. അവരുടെ ദേശ വിരുദ്ധ നിലപാട് കാരണം ജനപിന്തുണ കുറഞ്ഞുവരുന്നു.

35 വര്‍ഷം ഭരിച്ച പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ ഒരു ചെങ്കോടി ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരു ഉന്മാദാവസ്ഥയിലാണ്. രാജ്യം പ്രതിസന്ധികളില്‍പെട്ടപ്പോഴെല്ലാം പിന്നില്‍ നിന്ന് കുത്തിയ പാരമ്പര്യമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്‍.പ്രദീപ് അദ്ധ്യക്ഷതവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.കെ.ഹരിദാസ്, ആര്‍എസ്എസ് ജില്ലാ സംഘചാലകന്മാരായ അഡ്വ.പി.കെ.രാമചന്ദ്രന്‍, ഉപാസന നാരായണന്‍, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍കുളനട തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഎച്ച്പി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.നരേന്ദ്രനാഥ് സ്വാഗതവും ബിഎംഎസ് ജില്ലാ സെക്രട്ടറി ജി.സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.