ഭാരതീയ വിചാരകേന്ദ്രം ആലപ്പുഴ സ്ഥാനീയ സമിതിയോഗം ഡോ. എസ് . ഉമദേവി ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ: ശ്രീനാരായണ ഗുരു ഹിന്ദുനവോദ്ധാന നായകന്‍ തന്നെ എന്നും ഗുരുദേവനെ ഒരു പ്രത്യേക ജാതിയുടെ പരിവേഷം ചാര്‍ത്തി ചിത്രീകരിക്കുന്ന പാഠ്യവിഷയം അപലപനീയമാണ്.
ഒരു തലമുറയെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഗുരുവിനെ പാര്‍ശ്വവല്‍ക്കരിക്കുന്ന പ്രവണതയോട് ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ സ്ഥാനീയ സമിതി ഒരു പ്രമേയത്തിലൂടെ വിയോജിപ്പ് പ്രകടിപ്പിച്ചു. സമിതിയുടെ വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ എസ്. ഉമാദേവി ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് ഷാജി പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജെ. മഹാദേവന്‍ സഭയെ അഭിസംബോധന ചെയ്തു. സെക്രട്ടറി സന്‍ജിത്ത് ശിവനന്ദന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ഷാജി പണിക്കര്‍ (പ്രസിഡന്റ്), സന്‍ജിത്ത് ശിവനന്ദന്‍ (സെക്രട്ടറി) , വി ബി കാളിദാസ്, അരുണ്‍ സുബ്രഹ്മണ്യം (വൈസ് പ്രസിഡന്റന്മാര്‍), സജി വേല്‍ധരന്‍, ആര്‍.വിഷ്ണുപ്രസാദ് (ജോ. സെക്രട്ടറിമാര്‍) പ്രശാന്ത് .എസ്സ്. പൈ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















