തുറവൂര്‍: പമ്പാ പാതയിലെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റം ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായി. പള്ളിത്തോട് മുതല്‍ മാക്കേകടവ് വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ജനങ്ങളാണ് ഒഴിപ്പിക്കുന്നതിനു സമരസമിതി രൂപീകരിച്ചിരിക്കുന്നത്. റോഡ് കയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരെയും ജില്ലാ കലക്ടറെയും രേഖാമൂലം ബോദ്ധ്യപ്പെടുത്തുകയാണ് ആദ്യത്തെ ആവശ്യം. പള്ളിത്തോടു മുതല്‍ മാക്കേകടവ് വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ റോഡാണ് എട്ട് മീറ്റര്‍ വീതിയില്‍ ഉയര്‍ത്തി പണിയേണ്ടിയിരുന്നത്. എന്നാല്‍ റോഡ് കൈയേറ്റം കാരണം റോഡിപ്പോള്‍ 5.5 വീതിയിലാണ് പണി തിരിക്കുന്നത്. കൈയേറ്റക്കാര്‍ റോഡ് പണി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സമരസമിതിക്കാര്‍ വ്യക്തമാക്കി.
















