വാഷിങ്ടണ്‍: അമേരിക്കയിലെ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. പരമന്‍ രാധാകൃഷ്ണന്‍ എന്ന അമ്പത്തിമൂന്നുകാരനാണ് പിടിയിലായത്.
ഗ്രാന്‍ഡ് ഫോര്‍ക്‌സ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച് പരമന്‍ ട്രാവല്‍ ഏജന്റിനോട് തന്റെ കൈയില്‍ സ്‌ഫോടക വസ്തുവടങ്ങിയ ബാഗുണ്ടെന്ന് വ്യാജ പ്രചരണം നടത്തുകയായിരുന്നു. പരമനെതിരെ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
















