ഇരിട്ടി: പായം ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക്-വ്യാജമദ്യ-ലഹരിമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനവും വിളംബര ഘോഷയാത്രയും 30 ന് 4 മണിക്ക് മാടത്തില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.റോസമ്മ അധ്യക്ഷത വഹിക്കും. ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന്‍ ചടങ്ങില്‍ ദീപം തെളിയിക്കും. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ.ദിലീപ് പ്ലാസ്റ്റിക്മുക്ത പഞ്ചായത്ത് പ്രഖ്യാപനവും, കുടുംബശ്രീ ഡിഎം സി.രാജേഷ് ലഹരി മുക്ത പഞ്ചായത്ത് പ്രഖ്യാപനവും, കണ്ണൂര്‍ എഡിസി സി.കബനി ഇ-സാക്ഷരത പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വ്വഹിക്കും.
















