ആലപ്പുഴ: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സ്വാമി വിവകോനന്ദ ചെയറിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍സര്‍വകലാശാല തലത്തില്‍ സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരത്തിലേയ്‌ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. വിഷയം : ‘സ്വാമി വിവേകാനന്ദനും ദേശീയോദ്ഗ്രഥനവും’. ഉപന്യാസം പത്ത് പുറത്തില്‍ കവിയരുത്. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലെയും സര്‍വകലാശാല ഡിപ്പാര്‍ട്ടുമെന്റുകളിലെയും ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസമത്സരത്തില്‍ പങ്കെടുക്കാം. സൃഷ്ടികള്‍ വകുപ്പ് മേധാവിയുടെയോ പ്രിന്‍സിപ്പല്‍മാരുടെയോ സാക്ഷ്യപത്രത്തോടെ അയയ്‌ക്കണം. മലയാളത്തിലോ ഇംഗഌഷിലോ എഴുതാവുന്നതാണ്. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അയയ്‌ക്കേണ്ട വിലാസം: ഡോ. ഉണ്ണികൃഷ്ണന്‍ പി., ഫിലോസഫി വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലടി പിഒ, എറണാകുളം 683574, ഫോണ്‍: 9446762054.
















