തുറവൂര്‍: തുറവൂര്‍ റെയില്‍വേ സ്റ്റേഷനിലെ വടക്കുഭാഗത്തെ പ്ലാറ്റ്‌ഫോം കാട്കയറുന്നു.ഇതിന് സമീപത്താണ് കഞ്ചാവ് മയക്ക് മരുന്ന് സംഘം താവളമാക്കിയിരിക്കുന്നത്. രണ്ടേക്കറോളം സ്ഥലമാണ് കാടു പിടിച്ചത്. കാടും പ്ലാറ്റ്‌ഫോമും അ ടു ത്തായ ഈഭാഗത്തേക്ക് വരാന്‍ യാത്രക്കാര്‍ ഭയപ്പെടുകയാണ്. സന്ധ്യ കഴിഞ്ഞാല്‍ ഈ കാട് കേന്ദ്രീകരിച്ച് മദ്യപാനവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.കാടി നോട് ചേര്‍ന്ന ഭാഗത്താണ് ശാചാലയം, പ്ലാറ്റ്‌ഫോം കൈകേറുന്ന കാട് വെട്ടി നിക്കുന്നതിന് റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. കാട് വെട്ടി നിക്കി വടക്ക് ആയുര്‍വേദ ഡിസ്‌പെന്‍സറി മുതല്‍ തെക്ക് നിന്നും വരുന്ന റോഡുമായി ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിക്കുന്നതിന് ത്രിതല പഞ്ചായത്തിന്റെ പരിശ്രമമുണ്ടായെങ്കിലും റെയില്‍വേ അധികൃതര്‍ അനുവാദം നല്‍കിയില്ല.
















